
ഈ വര്‍ഷം വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജീവന് പ്രമാണ് പത്ര സമര്‍പ്പിക്കാനുളള തീയതി ഈ മാസം 31 വരെ നീട്ടിയെങ്കിലും ഇതിനായുളള തിരക്ക് കൂടുന്നു. നിലവിലെ കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചത്. ഡിസംബര്‍ 31 വരെ പെന്ഷന് വിതരണ അതോററ്റികള്‍ പെന്ഷന് വിതരണം തടസ്സമില്ലാതെ തുടരും.
എല്ലാ തരത്തിലുളള പെന്‍ഷന്‍കാര്‍ക്കും അവരുടെ പ്രതിമാസ വിഹിതം ലഭിക്കുന്നതിന് എല്ലാ വര്‍ഷവും ഒരു ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജീവന് പ്രമാണ് പത്ര പെന്ഷന് അതോററ്റികള്ക്ക് മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. സര്‍ട്ടിഫിക്കറ്റുകള്‍ പെന്ഷന് വിതരണ അതോററ്റികളില് നേരിട്ടോ ഓണ്‍ലൈനായോ സമര്‍പ്പിക്കാം.
പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കാതെ വീട്ടിലിരുന്ന് ഓണ്‍ലൈനായി സമര്‍പ്പിക്കാനുളള സൗകര്യം പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാണ്. അതിനായി ഏതൊരാള്‍ക്കും ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ആയ(ഡിഎല്‍സി) 'ജീവന് പ്രമാണ് ' തിരെഞ്ഞടുക്കാം. പെന്‍ഷന്‍കാര്‍ ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ തെളിവായി ജീവന് പത്ര ഓണ്‍ലൈനായി എടുത്ത് ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് ശാഖകളിലും ലഭ്യമാണിത്.






