
തിരുവനന്തപുരം: യൂണിവേഴ്സിറ്റി നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകളാണെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിന് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. വി.സിമാരുടെ നിയമനത്തിലും യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനത്തിലും സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളില്‍ മനംമടുത്താണ് ചാന്‍സലര്‍ പദവി ഒഴിയാന്‍ ഗവര്‍ണര്‍ സന്നദ്ധനായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശന്. ഇത്തരമൊരു കത്ത് ഗവര്‍ണര്‍ നല്‍കേണ്ടിവന്നത് രാജ്യത്ത് ആദ്യമായായിരിക്കും. മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെ്രകട്ടറിയെ ചാന്‍സലറാക്കുന്നതാണ് നല്ലത്. അത്തരത്തിയൊരു നിയമഭേദഗതി കൊണ്ടുവരണം. പ്രതിപക്ഷം നേരത്തെ പറഞ്ഞത് ഗവര്‍ണര്‍ ശരിവച്ചിരിക്കുകയാണെന്നും സതീശന് ആരോപിച്ചു.
സര്‍കലാശാലകളില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമാണ്. സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുകയാണ്.
വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവല്ക്കരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവര്‍ണറുടെ കത്ത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ അപചയവും ബന്ധു നിയമനങ്ങളും നേരത്തെ പലവട്ടം പ്രതിപക്ഷം തെളിവ് സഹിതം പറഞ്ഞതാണ്. ഗവര്‍ണറുടെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി അറിയാന്‍ പൊതു സമൂഹത്തിന് താത്പര്യമുണ്ട്. സര്‍വ്വകലാശാല ഭരണം സിപിഎം സംഘടനകളുടെ പൂര്‍ണ നിയന്ത്രണത്തിലാക്കി. പാര്‍ട്ടി നിയമനങ്ങള്‍ നടത്താനും ബന്ധുക്കളെ കുടിയിരുത്താനുമുള്ള കേന്ദ്രങ്ങളാക്കി സര്‍വകലാ ശാലകള്‍ മാറ്റപെട്ടതിന്റെ ദുരന്തം അനുഭവിക്കുന്ന് വിദ്യാഭ്യാസ മേഖല ഒന്നാകെയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്കാന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഭരണത്തലവനായ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതിയത്. കണ്ണൂരിനു പുറമെ കാലടി സര്‍വകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമാണെന്നു ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.





