
ഇന്ത്യന് സിനിമയില് ഏറ്റവും കൂടുതല് ചര്ച്ച ചെയ്യപ്പെടുന്ന പേരാണ് സംവിധായകന് എസ്. എസ് രാജമൗലിയുടേത്. തെലുങ്ക് സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണെങ്കിലും ഉയർന്ന ഫാന്റസിയിലെ സൃഷ്ടികൾ കാരണം അദ്ദേഹം ഇന്ത്യന് സിനിമാലോകം മുഴുവന് പ്രശസ്തി നേടിയിട്ടുണ്ട്. മഗധീര, ഈച്ച എന്നീ ചിത്രങ്ങള്ക്ക് ശേഷം ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമ കൂടി ഇറങ്ങിയതോടെ രാജമൗലി ഇന്ത്യന് സിനിമാലോകത്തിന്റെ സ്വന്തം സംവിധായകനായി മാറി. അതുകൊണ്ടു തന്നെ രാജമൗലിയുടെ ചിത്രങ്ങള്ക്ക് വേണ്ടി ദേശ-ഭാഷാ വ്യത്യാസമില്ലാതെ സിനിമാലോകം മുഴുവന് കാത്തിരിക്കുകയാണ്. ആര് ആര് ആര് എന്ന ചിത്രമാണ് രാജമൗലിയുടേതായി പുറത്തുവരാനിരിക്കുന്നത്. ആര്ആര്ആറിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു സംവിധായകന്റെ പ്രതികരണം മലയാള സിനിമയെ കുറിച്ചും താരരാജാക്കന്മാരായ മമ്മൂട്ടിയെയും മോഹന്ലാലിനെയും കുറിച്ച് സംവിധായകന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ‘‘എന്റെ സിനിമയ്ക്ക് കഥാപാത്രങ്ങളാണ് പ്രാധാന്യം. കഥയും കഥാപാത്രവും ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നത്. അല്ലാതെ ശരി, ഇതൊരു മലയാളി നടനെ വച്ച് ചെയ്യാം, തമിഴ് നടനെ വച്ച് ചെയ്യാം എന്ന് ആലോചിച്ചല്ല. തീര്ച്ചയായും മമ്മൂട്ടി സാറിനെയും മോഹന്ലാല് സാറിനെയും വച്ച് ചെയ്യാന് സാധിക്കു വിധമുള്ള കഥയും കഥാപാത്രവും വന്നാല് അങ്ങനെ ഒരു സിനിമ ഉണ്ടാവും’’ എന്നാണ് ചോദ്യത്തിന് ഉത്തരമായി എസ് എസ് രാജമൗലി പറഞ്ഞത്. രാജമൗലിയുടെ ഈ വാക്കുകള് സോഷ്യല് മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
കഴിഞ്ഞ 10 വര്ഷത്തിലേറെയായി മലയാള സിനിമ പലരും റഫര് ചെയ്യുന്നുണ്ടെന്നും രാജമൗലി പറയുന്നു. ‘‘മലയാള സിനിമ ഇപ്പോഴല്ല ശ്രദ്ധിയ്ക്കപ്പെട്ടത്. കഴിഞ്ഞ ഒരു പത്ത് വര്ഷത്തിലേറെയായി മലയാള സിനിമ പലരും റഫര് ചെയ്യുന്നുണ്ട്. എന്നാല് കൂടുതല് ആളുകള് മലയാള സിനിമ ഒടിടിയിലൂടെ കണ്ടത് ഈ ലോക്ക് ഡൗണ് സമയത്ത് ആണെന്ന് മാത്രം’’ അദ്ദേഹം കൂട്ടിച്ചേർത്തു.
ആര് ആര് ആറില് രാംചരണ്, ജൂനിയര് എന്.ടി.ആറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിലെ നായിക ബോളിവുഡ് താരം ആലിയ ഭട്ടാണ്. 2022 ജനുവരി 7ന് സിനിമ തിയേറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസം ആര്ആര്ആറിന്റെ ട്രെയിലർ പുറത്ത് വന്നിരുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്. ഇതില് അജയ് ദേവ്ഗണ്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്സണ്, അലിസണ് ഡൂഡി തുടങ്ങി വന് താരനിരയെയാണ് രാജമൗലി അണിനിരത്തുന്നത്. 1920കള് പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്. അതേസമയം ഇവര് യഥാര്ഥ ജീവിതത്തില് നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി ഒരുക്കിയിരിക്കുന്നത്.







Comments