
നര്‍ത്തകിയും സോഷ്യല്‍ മീഡിയയില്‍ താരവുമായ സൗഭാഗ്യ തന്റെ നൃത്തം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്. ഗര്‍ഭിണിയായിരുന്നപ്പോഴും നൃത്തം പഠിപ്പിച്ചും ചെയ്തുമൊക്കെ ആരാധകരുടെ ഹൃദയം കവര്‍ന്നിട്ടുണ്ട് സൗഭാഗ്യ. ഇപ്പോഴിതാ അമ്മയായ ശേഷം സൗഭാഗ്യ പുതിയ നൃത്ത വീഡിയോയുമായി എത്തിയിരിക്കുകയാണ്. അമ്മയായി 12 ദിവസം കഴിഞ്ഞപ്പോഴാണ് തകർപ്പൻ ചുവടുകളുമായി സൗഭാഗ്യ എത്തിയത്. സിസേറിയൻ ഭയപ്പെടേണ്ട ഒന്നല്ലെന്നും അതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറണമെന്നും പറഞ്ഞാണ് സൗഭാഗ്യയുടെ നൃത്ത വീഡിയോ. ‘‘സിസേറിയനു ശേഷമുള്ള 12ാം ദിനം. അമ്മയാകാൻ തയ്യാറെടുക്കുന്നവരെ ഭയപ്പെടുത്താതിരിക്കൂ. സ്ത്രീകളെ, നിങ്ങൾ എന്നെ വിശ്വസിക്കൂ. സിസേറിയൻ അത്ര വലിയ കാര്യമല്ല. ഭാഗ്യവശാൽ ആരോഗ്യമേഖല വളരെയേറെ പുരോഗതി കൈവരിച്ചിരിക്കുന്നു. സിസേറിയനെക്കുറിച്ചു നിങ്ങൾ കേൾക്കുന്നതെല്ലാം മിഥ്യയാണ്. പ്രതീക്ഷ കൈവിടരുത്, അത് ആസ്വദിക്കൂ.’’ എന്ന ക്യാപ്ഷനും നല്‍കിയാണ് സൗഭാഗ്യയുടെ വീഡിയോ. പതിവു പോലെ ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
സൗഭാഗ്യയുടെ നൃത്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലാകുകയും നിരവധി പേര് പ്രതികരണങ്ങളുമായി എത്തുകയും ചെയ്തു. സൗഭാഗ്യയുടെ പ്രകടനം വലിയ പ്രചോദനമാണെന്ന് ആസ്വാദകരിൽ ചിലർ കുറിച്ചു. സൗഭാഗ്യയുടെ ഭർത്താവ് അർജുന് സോമശേഖറും അമ്മയും നർത്തകിയുമായ താര കല്യാണും വിഡിയോയ്ക്കു താഴെ കമന്റിട്ടിട്ടുണ്ട്.
നവംബർ 29 ന് സൗഭാഗ്യയ്ക്കും അർജുനും ആദ്യകൺമണിയെ വരവേറ്റ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു സുദർശന എന്നാണ് കുഞ്ഞിനു പേര് നൽകിയത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും അർജുനും സൗഭാഗ്യയും പങ്കിടാറുണ്ട്.






