ഏറെക്കാലത്തിനു ശേഷം തിയറ്ററുകളിലേക്കു പ്രേക്ഷകരെയും ഒപ്പം ചിരിയെയും മടക്കിയെത്തിച്ച കൊച്ചുചിത്രം 'ജാന്‍ എ മന്' വാരിയത് പത്ത് കോടി രൂപ. റിലീസ് ചെയ്ത് നാലാം വാരത്തില്‍ എത്തി നില്ക്കുന്ന ചിത്രത്തിന്റെ കേരള ഗ്രോസ് കലക്ഷനാണ് പത്ത് കോടി പിന്നിട്ടത്.
ട്വിസ്റ്റുകളില്ലാത്തൊരു നായകന്റെ കഥ. ഈ പരസ്യവാചകത്തോടെയാണു 'ജാന്‍ എ മന്' തിയറ്ററുകളിലെത്തിയത്. വെറും 90 സ്ക്രീനുകളില്‍ ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തത്. പിന്നീട് പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ കൂടുതല്‍ സ്ക്രീനുകളിലേക്ക് ചിത്രം എത്തുകയായിരുന്നു.
വ്യത്യസ്തമായ ഉള്ളടക്കവും അവതരണശൈലിയുമാണ് ചിത്രത്തെ പ്രേക്ഷകരിലേയ്ക്ക് ആകര്‍ഷിച്ചത്. ചിത്രത്തിന്റെ സംവിധായകനായ ചിദംബരം നടന് ഗണപതിയുടെ സഹോദരനാണ്. സംവിധായകനും നടന് ഗണപതിയും സപ്നേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ലാല്‍, അര്ജുന് അശോകന്, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്, അഭിരാം രാധാകൃഷ്ണന്, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന് എന്നീ നടീനടന്മാരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.






