
ദിലീപും നാദിർഷയും ആദ്യമായി ഒന്നിക്കുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തില്‍ അറുപതുകാരനായി അമ്പരപ്പിച്ച് ദിലീപ്. ചിരിയും കഥയും ഫാമിലി ഇമോഷന്‍സുമൊക്കെ കൂടിക്കലരുന്ന ഈ കംപ്ലീറ്റ് ഫണ്പാക്ക് ചലത്രം ഒടിടി റിലീസിലൂടെയാവും പ്രേക്ഷകർക്കു മുന്നിലെത്തുക.
ദിലീപിനൊപ്പം ഉര്‍വശി, സിദ്ദീഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ, ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായർ, വത്സല മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സജീവ് പാഴൂര്‍ തിരക്കഥയെഴുതി നാദ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 31നാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലെത്തുക. അനിൽ നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നാദിർഷ തന്നെ സംഗീതം ചെയ്യുന്ന ചിത്രത്തിന് വരികൾ എഴുതുന്നത് ഹരിനാരായണനാണ്. എഡിറ്റർ സാജൻ.






