പാണ്ടിക്കാട്: പിര്ത്തിയിട്ട ബൈക്കില്‍ നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. പാണ്ടിക്കാട് ടൗണിലെ ഗോള്‍ഡ് ക്ലീനിങ് സ്ഥാപനത്തിലെ തൊഴിലാളിയായ കിഷോറാണ് പോലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രി ക്ലീന്‍ ചെയ്ത ആഭരണങ്ങളുമായി ഒറവംപുറത്തെ വീട്ടിലേക്ക് പോകുന്ന വഴി കടയില്‍ കയറി സാധനങ്ങള്‍ വാങ്ങിയ തക്കത്തിലാണ് ബൈക്കില്വെച്ച കവറുള്‍പ്പെടെ മോഷണം പോയത്. മോഷ്ടാവ് കിഷോറിന്റെ ബൈക്കിലെ കവര്‍ എടുത്തുകൊണ്ടു പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനമാക്കിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.






