
ന്യൂഡല്‍ഹി: 2018-ലെ ഇംഗ്ലണ്ട് പരമ്പരയ്ക്കു ശേഷം ക്രിക്കറ്റ് മതിയാക്കുന്ന കാര്യം ഗൗരവമായി ആലോചിച്ചിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം അശ്വിന്. മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുകൂടി വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു കാര്യം ചിന്തിച്ചതെന്നും താരം പറഞ്ഞു.
ഇന്ത്യന്‍ ബൗളിങ് നിരയിലെ പ്രധാന താരമാണ് അശ്വിന്, ബാറ്റ് കൊണ്ടും ബോളും കൊണ്ടും ടീമിന് മികച്ച സംഭാവനകള്‍ നല്‍കിയിരുന്നു.
2018-നും2020നു ഇടയില്‍ നിരവധി തവണ കളി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിച്ചുട്ടുണ്ടെന്ന് അശ്വിന് പറയുന്നു. ആയിടക്ക് ആറു പന്തുകള്‍ എറിഞ്ഞ് ശേഷ ശ്വാസമെടുക്കാന്‍ കഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ടീമില്‍ ഒരുപാട് പേര്‍ക്ക് പിന്തുണ ലഭിക്കുന്നു. എന്തുകൊണ്ട് തനിക്ക് മാത്രം അതില്ല എന്ന ചിന്തയുണ്ടായി. താനും ഒട്ടും മോശമായല്ല കളിച്ചത് ടീമിനായി ഒരുപാട് കളികള്‍ ജയിച്ചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വേണ്ടത്ര തനിക്ക് പിന്തുണ ലഭിച്ചതായി തോന്നിയിരുന്നില്ലെന്നും അശ്വിന് ചൂണ്ടിക്കാട്ടി.






