
ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ അഭിലാഷ് പുരുഷോത്തമന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ആ മുഖം’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍. ഒറ്റ കഥാപാത്രമുള്ള സിനിമയാണിത്. സ്കിസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ച് ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങളും അവരുടെ അതിജീവനവുമൊക്കെയാണ് ചിത്രം പറയുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള പ്രിയങ്ക നായരാണ് ഏറെ അഭിനയപ്രാധാന്യമുള്ള ‘മീര’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയങ്ക കമിഴ്ന്നു കിടക്കുന്ന പോസ്റ്ററാണ് റിലീസ് ചെയ്തത്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി അടക്കമുള്ള പ്രമുഖരാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്.
നബീഹ മൂവി പ്രൊഡക്ഷന്റെ ബാനറില്‍ തമിഴ്, മലയാളം അഭിനേതാവായ നുഫൈസ് റഹ്മാന് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം പ്രതാപ് പി നായര്‍, ശബ്ദലേഖനം ടി കൃഷ്ണനുണ്ണി, എഡിറ്റിംഗ് സോബിന്‍ കെ സോമന്, ശ്യാം കെ വാര്യര്‍ എഴുതി ദീപാങ്കുരന്റെ സംഗീതത്തില്‍ സിത്താര കൃഷ്ണകുമാറും ദീപാങ്കുരനും ആലപിക്കുന്ന രണ്ട് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. മേക്കപ്പ് സുമ ജി, വസ്ത്രാലങ്കാരം ആനു നോബി, കലാസംവിധാനം ഷിബു മച്ചല്‍, ചീഫ് അസോസിയേറ്റ് ശ്യാം പ്രേം, നൃത്തസംവിധാനം രാജേശ്വരി സുബ്രഹ്മണ്യം, എഫക്റ്റ്സ് രാജ് മാര്‍ത്താണ്ഡം, കളറിസ്റ്റ് മഹാദേവന്, വിഎഫ്എക്സ് ഡി റ്റി എം, റെക്കോര്‍ഡിസ്റ്റ് ശ്രീകുമാര്‍ ചിത്രാഞ്ജലി, സ്റ്റില്‍സ് സേതു, ഡിസൈന്‍ സുജിത് കടയ്ക്കല്‍, പ്രൊഡക്ഷന്‍ മാനേജര്‍ ഷാജി തിരുമല.






