
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. മൂന്ന് ടെസ്റ്റുകളടങ്ങുന്ന പരമ്പര ഡിസംബര്‍ 26-നാണ് ആരംഭിക്കുന്നത്.
ഈ പരമ്പരയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റെക്കോഡ് മറികടക്കാനുളള ഒരുക്കത്തിലാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്.അശ്വിന്.
അടുത്തിടെ സമാപിച്ച ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരമാണ് അശ്വിന്. ടെസറ്റില്‍ ഏറ്റവും വേഗത്തില്‍ 400 വിക്കറ്റുകള്‍ വീഴുത്തുന്ന ബൗളന്നെ നേട്ടം അടുത്തിടെ അശ്വിന് സ്വന്തമാക്കി.
427 വിക്കറ്റുകളോടെ ടെസറ്റിലെ ഇന്ത്യയുടെ മികച്ച മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോഡും അശ്വിന് നേടി. കൂടാതെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ എട്ടു വിക്കറ്റുകള്‍ കൂടി നേടിയാല്‍ കപിലിനെ മറികടന്ന് ടെസറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടം അശ്വിന് കിട്ടും.



