
ലുക്കിലും ഫീച്ചറിലും ഒട്ടും പിന്നിലല്ലാതെ പുതുതലമുറയുടെ പതിപ്പിന്റെ വില്‍പ്പനയില്‍ പുത്തന്‍ ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ് ഹോണ്ടയുടെ എന്‍ട്രി ലെവല്‍ കോംപാക്ട് സെഡാന് മോഡലായ അമേസ്. 2018 ല്‍ പുറത്തിറങ്ങിയ വാഹനം പിന്നീട് മുഖം മിനുക്കല്‍ നടത്തി മൂന്നു വര്‍ഷത്തിനുളളില്‍ രണ്ടു ലക്ഷം യൂണിറ്റാണ് നിരത്തുകളില്‍ എത്തിച്ചത്.
ഹോണ്ടയുടെ ഏറ്റവും വില്‍പ്പനയുളള മോഡലാണ് അമേസ്. അമേസിന്റെ വരവില്‍ 4.6 ലക്ഷം യൂണിറ്റാണ് ആദ്യ തലമുറ മോഡലിനും നിലവിലെ മോഡലിനും ലഭിച്ചത്. രണ്ടു തരം മോഡലുളള വാഹനത്തിന്റെ പെട്രോള്‍ മോഡലുകള്‍ക്കു 6.32 ലക്ഷം മുതല്‍ 9.05 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്കു 8.66 ലക്ഷം മുതല്‍ 11.15 ലക്ഷം രൂപ വരെയാണ് വില.
ക്രോമിയം സ്ട്രിപ്പുകള്‍ നലകി പുതുക്കി പണിത ഗ്രില്ല്, വീതി കുറഞ്ഞതും എല്‍ഇഡി പ്രൊജക്ഷന് ഹെഡ് ലാമ്പും ഡി വര് എല്ലും, സിറ്റിയുമായി സാമ്യം പുലര്‍ത്തുന്ന ബമ്പര്‍, ക്ലാഡിങിന്റെ അകമ്പടിയില്‍ നല്കിയിട്ടുളള എല്‍ഇഡി ഫോഗ്ളാമ്പ് എന്നിവയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുളളത്. കണക്ടിവിറ്റി സംവിധാനം നല്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മോടിപ്പിടിപ്പിക്കുന്ന ആക്സെന്റുമാണ് പുതുമ നല്ക്കുന്നത്.
ഈ വാഹനം 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലായിരിക്കും എത്തുക. പെട്രോള്‍ എന്ജിന് 90 പിഎസ് പവറും, 110 എന്‍ എം ടോര്‍ക്കും, ഡീസല്‍ എന്ഡിന് 100 പി എസ് പവറും 200 എന്‍ എം േടാര്ക്കുമാണ്. ഡീസല്‍ എന്ജിന് സിവിടി ട്രാനസ്മികന് മോഡല്‍ 80 പി എസ് പവറും 160 എന്‍ എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ , ജീസലിനു പുറമേ മാനുവല്‍ സിവിടി ട്രാന്സ്മിഷനുകള് നലക്കുന്നുണ്ട്.






