
ഇന്ത്യന്‍ സിനിമ ഒന്നടങ്കം കാത്തിരിക്കുന്നതാണ് പ്രഗല്ഭ സംവിധായകന് എസ്.എസ്. രാജമൗലിയുടെ സിനിമകള്‍. ഇപ്പോള്‍ രാജമൗലിയുടെ RRR എന്ന സിനിമയെയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. രാം ചരൺ, ജൂനിയർ എൻടിആർ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന RRR ല്‍ ബോളിവുഡ് താരം ആലിയഭട്ടും സീത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിന്റെ ട്രെയിലര്‍ പുറത്തു വന്നതോടു കൂടി ആരാധകരുടെ ആവേശം ഇരട്ടിയായിട്ടുണ്ട്. ഇപ്പോഴിതാ ഈ സിനിമ ആഗോളതലത്തില്‍ പോലും എത്തിയിരിക്കുകയാണ്. ഈ സിനിമയുടെ സംഗീതം ആല്‍ബം ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഒരു പ്രത്യേക ഫീച്ചറിൽ, 'ജീവിക്കാൻ സംഗീതം, ഒരു യുഗം പോയതിൽ നിന്ന്' എന്ന ഗാനം പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്നത് കാണാമായിരുന്നു. ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവച്ചതും രാജമൗലി തന്നെയാണ്. ടൈംസ് സ്ക്വയറിലെ ഐക്കണിക് നിമിഷത്തിൽ ആർആർആറിന്റെ ദൃശ്യം വന്നത് രാജമൗലി ട്വിറ്ററിലൂടെ പങ്കിട്ടു.
ആരാധകര്‍ കാത്തിരിക്കുന്ന RRR തിയേറ്ററില്‍ എത്തുന്നത് 2022 ജനുവരി ഏഴിനാണ്.







Comments