മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേര്‍ളി മാണി. ബിഗ്ബോസ് മലയാളം സീസണ് 2ലെ മത്സരാര്‍ത്ഥികളില്‍ ഒരാളായി എത്തിയതോടെ പേര്‍ളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേര്‍ളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്. ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയായിരുന്നു പേര്ളിയും ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥി ആയ ശ്രീനിഷുമായി പേര്‍ളി പ്രണയത്തില്‍ ആവുകയും ഷോ കഴിഞ്ഞപ്പോള്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളാണ് ഇരുവരും. മകള്‍ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് താരം പോസ്റ്റ് ചെയ്ത ഫോട്ടോസാണ്. ക്രിസ്മസ് ദിനത്തോട് അനുബന്ധിച്ച് ഒരു സന്തോഷവിവരം കൂടെ അറിയിക്കുകയാണ്. നിലയ്ക്ക് 9 മാസം തികയുകയാണ്. ക്രിസ്മസ് കാലം ആയതുകൊണ്ടുതന്നെ ചിത്രങ്ങളില്‍ സാന്താക്ലോസ് ആയാണ് നിലയെ ഒരുക്കിയിരിക്കുന്നത്. ക്യൂട്ടായ ചിത്രത്തിന് ആയിരങ്ങളാണ് കമന്റുകളുമായി എത്തിയത, ഇന്‍സ്റ്റഗ്രാമില്‍ നിലയ്ക്ക് ഇപ്പോള്‍ തന്നെ നിരവധി ഫാന്‍ പേജുകള്‍ ഉണ്ട്. ഞങ്ങളുടെ കണ്മണിക്ക് ഒമ്പതാം മാസം ആയിരിക്കുകയാണെന്നും സാന്റയായി നിങ്ങളുടെ മുന്നില്‍ വരുന്നു എന്നും പേര്‍ളി ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചിട്ടുണ്ട്.






