
കൊളംബോ: ശ്രീലങ്കന്‍ നാവിക സേന 11 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. ശ്രീലങ്കയുടെ നെടുന്തീവ് ദ്വീപിന് സമീപം മീന്‍ പിടിക്കുകയായിരുന്ന തൊഴിലാളികളാണ് പിടിയിലായത്. ലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ നാവിക സേന അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശികളാണ് ഇവര്‍. ഇവരുടെ രണ്ട് ബോട്ടുകളും പിടിച്ചെടുത്തു.






