
തേഞ്ഞിപ്പലം: അണ്ടർ 14 ട്രയാത്തലണിലെ വെള്ളി മെഡൽ സൂക്ഷിക്കുക അനാഥാലായത്തിൽ. ഉറ്റവരെന്ന് പറയാൻ ആരോരുമില്ലാത്തതിനാൽ അഞ്ചാം വയസ്സ് മുതൽ തവനൂർ ചിൽഡ്രൻസ് ഹോമിൽ വളരുന്ന പി.കെ. സുനീഷിെൻറ വെള്ളിക്ക് പൊപൊന്നിനേക്കാൾ തിളക്കവുമുണ്ട്. കടകശ്ശേരി ഐഡിയൽ സ്കൂളിസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ സുനീഷ് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചാണ് ഇറങ്ങിയത്.
60 മീറ്റര്‍, ബോള്‍ത്രോ, ലോങ് ജംപ് എന്നിവയായിരുന്നു ട്രയാത്തലണിലെ ഇനങ്ങൾ. സുനീഷ് 1420 പോയന്റ് നേടി. കോഴിക്കോടിെൻറ പി. അമല്‍ 1682 പോയന്റോടെ ഒന്നാമനും. യു.പി സ്കൂൾ കുട്ടികൾക്കായി നടത്തിയ ട്രയൽസിലേക്ക് സുനീഷിനെ എത്തിച്ചത് ഐഡിയലിലെ ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറായ ഷാഫി അമ്മായത്താണ്. ട്രയൽസിൽ തിളങ്ങിയപ്പോൾ സുനീഷിെൻറ പരിശീലനവും പഠനവും മറ്റു ചെലവുകളും ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജർ മജീദ് ഐഡിയൽ പ്രഖ്യാപിച്ചു. മൂന്നുവർഷമായി നദീഷ് ചാക്കോക്ക് കീഴിലാണ് പരിശീലനം.
ഐഡിയലിലെ ഹോസ്റ്റലിലാണ് താമസം. അവധിക്ക് മറ്റു കുട്ടികൾ വീടുകളിലേക്ക് മടങ്ങുമ്പോൾ സുനീഷ് പോവുന്നത് ചിൽഡ്രൻസ് ഹോമിലേക്കാണ്. സംസ്ഥാനതലത്തിലെ അരങ്ങേറ്റം തന്നെ ഗംഭീരമാക്കാൻ കഴിഞ്ഞതിെൻറ ആഹ്ലാദത്തിലാണ് സുനീഷ്.






