രുചിയും മാര്ദവവുമേറിയ പ്ലം കേക്കില്‍ കത്തി വയ്ക്കുമ്പോള്‍ വെണ്ണ പോലെ മുറിയും. പൊടിഞ്ഞു വീഴുകയോ ആകൃതി നഷ്ടപ്പെടുകയോ ചെയ്യില്ല. തൃശൂര്‍ ജോയ്സ് പാലസിലെ പ്ലം കേക്കുകള്‍ക്ക് ആരാധകരേറാന്‍ കാരണം ഈ സവിശേഷത കൂടിയാണ്. കേക്കുകളില്‍ പൊതുവേ ചേര്‍ക്കാറുള്ള മാര്ഗരീന് എന്ന ഭക്ഷ്യവസ്തു തങ്ങളുടെ കേക്കില്‍ ഉപയോഗിക്കാറില്ലെന്നു ഷെഫ് വിജയ് സിങ് സാക്ഷ്യപ്പെടുത്തുന്നു.
മാര്ഗരീനു പകരം നിറയെ വെണ്ണ ഉപയോഗിക്കുന്നതുകൊണ്ടാണു കേക്ക് എളുപ്പത്തില്‍ പൊടിഞ്ഞു പോകാത്തതെന്നും ഡെറാഡൂണ്‍ സ്വദേശിയായ വിജയ് സിങ് പറയുന്നു. ചില പ്രത്യേക രസക്കൂട്ടിലുള്ള മസാലയും ചേര്‍ക്കാറുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന്് ഇറക്കുമതി ചെയ്ത നട്സും മറ്റുമാണ് കേക്കില്‍ ചേര്‍ക്കുന്നത്.
കടുംചുവപ്പ്, പാല്‍വെള്ള, ഇളംമഞ്ഞ നിറങ്ങളിലുള്ള ചെറി, റിച്ച് പ്ലം, െ്രെഡ നട്സ്, ആല്‍മണ്ട്, പിസ്ത, റെഡ് വൈന്‍, വൈറ്റ് വൈന്‍, മൂന്നിനം പഴച്ചാറുകള്‍, കശുവണ്ടിപ്പരിപ്പ്, ഫിഗ് എന്നിങ്ങനെ 35 ഇനം ഭക്ഷ്യ വസ്തുക്കളാണു കേക്കില്‍ ചേര്‍ക്കുന്നത്. ആകെ 4500 കേക്കുകളാണ് ഇത്തവണ ജോയ്സ് പാലസില്‍ ഉണ്ടാക്കിയത്.





