ലഖ്നൗ: കാണ്‍പൂരിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര സഹായമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് അസാധുവായ നോട്ടുകള്‍. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇരുനൂറോളം പേര്‍ക്ക് അടിയന്തര സഹായമായി 5000 രൂപ റെയില്‍വേ മന്ത്രാലയം അനുവദിച്ചിരുന്നു. എന്നാല്‍ നല്‍കിയത് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പഴയ നോട്ടുകള്‍.
പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് ജനം മണിക്കൂറുകള്‍ ക്യൂ നില്ക്കുന്ന ഈ സമയത്ത് തങ്ങള്‍ക്ക് ലഭിച്ച പഴയ നോട്ടുകള്‍ എവിടെ നിന്ന് മാറ്റി വാങ്ങുമെന്നാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ ചോദിക്കുന്നത്. സംഭവം വാര്‍ത്തയായതോടെ റെയില്‍വേ മന്ത്രാലയം സഹായ വിതരണം നിര്‍ത്തിവച്ചു.
Shocking: Old 500 notes given to patients who survived the accident. Turning blck money into white? 5000 given. 9*500 (old) notes. 5*100 rs. pic.twitter.com/hg0kp6FVLY
— Prashant Kumar (@Prashant_TN) November 20, 2016
ഞായറാഴ്ച പുലര്‍ച്ചെയാണ് ഇന്‍ഡോര്‍-കാണ്‍പൂര്‍ എക്സ്പ്രസ് പാളം തെറ്റിതത്. അപകടത്തില്‍ 120ഓളം പേര് മരിച്ചു.






