ബംഗലൂരു: കര്‍ണാടകയില്‍ ചൊവ്വാഴ്ച മുതല്‍ 10 ദിവസത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. രാര്തി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂവെന്ന് ആരോഗ്യമന്ത്രി കെ.സുധാകര്‍ പറഞ്ഞു.
പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കും ചില നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മുതിര്‍ന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും കോവിഡ് ടെക്നിക്കല്‍ ഝപദേശ സമിതിയും ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന ശേഷം മന്ത്രി മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.
ഡിജെ പാര്‍ട്ടികളും ആള്ത്തിരക്കുന്ന ഒത്തുചേരലുകളും നിരോധിക്കുമെന്ന് മന്ത്രി പറഞ്ഞൂ. ഭക്ഷണശാലകളിലും ഹോട്ടലുകളിലും പബുകളിലും ഇരിപ്പിട സൗകര്യത്തിന്റെ 50% പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലും അസമിലും നേരത്തെ തന്നെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.






