
കാസര്‍ഗോഡ്: സംസ്ഥാനത്ത് ഈ അധയായന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടത്തുമെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മാര്‍ച്ച് 21 മുതല്‍ 25 വരെ എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ നടക്കും.
ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടത്തും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ണ്ടാം വര്‍ഷ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ 22 വരെ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.






