
മലയാളികളുടെ പ്രിയപ്പെട്ട വെബ്സീരീസുകളില്‍ ഒന്നാണ് കരിക്ക് എന്ന സൂപ്പര്‍ ഹിറ്റ് വെബ്സീരീസ്. കണ്ണടച്ചു തുറക്കണ വേഗതയിലാണ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കരിക്ക് ചേക്കേറിയത്. ഇന്ന് ഈ വെബ് സീരീസിനു ഏഴ് മില്ലണിനടുത്ത് സബ്സ്ക്രൈബേഴ്സും അതിലേറെ ആരാധകരും ഉണ്ട്.
ഓരോ എപ്പിസോഡും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണാറുളളത്. കരിക്കിലെ ജോര്‍ജും ലോലനും ശംഭുവും ഷിബുവുമെല്ലാം പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്. ഓരോ പുതിയ എപ്പിസോഡും സമൂഹമാധ്യമങ്ങളിലൂടെ മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്.
കുറച്ചു നാളുകള്‍ക്കു ശേഷം കരിക്കിന്റെ പുതിയ വീഡിയോകള്‍ ഒന്നും വന്നിട്ടില്ലായിരുന്നു. ആരാധകര്‍ കരിക്കിന്റെ പതിയ എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു ഒടുവില്‍ ഇതാ ആ കാത്തിരിപ്പിനു വിരാമമിട്ടുക്കൊണ്ടു ക്രിസ്മസ് സ്പെഷ്യല്‍ എപ്പിസോഡു എത്തിയിരി്ക്കുകയാണ്. കലക്കാച്ചി എന്ന പേരില്‍ രണ്ടു എപ്പിസോഡുളള സീരീസിന്റെ ആദ്യഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
സീരീസില്‍ അണിനിരക്കുന്നത് കൃഷ്ണ ചന്ദ്രന്, ശബരീഷ് സജിന്‍, ആനന്ദ് മാത്യൂസ്, രാഹുല്‍ രാജഗോപാല്‍, വിന്‍സി അലോഷ്യസ്, ജീവന് സ്റ്റീഫന്‍, മിഥുന് എം.ദാസ്, കിരണ്‍ വിയ്യത്ത്, ബിമനായി ജോണ്‍, ഉണ്ണി മാത്യൂസ്, റിജു രാജീവ്, ഹരി കെ.സി, സിറാജുൃദ്ദീന്, നന്ദിനി, അര്ജുന് രത്തന്‍, അനു കെ. അനിയന്, വിഷ്ണു, അമല്‍ അമ്പിളി, വിവേക്, അരൂപ്, ഹരികൃഷ്ണന് തുടങ്ങിയവരാണ്.
സീരീസിന്റെ കഥയും തിരക്കഥയും കരിക്ക് ടീമാണ്, സംവിധാനം അര്ജുന് രത്തന്‍, ഛായാഗ്രഹണം സിദ്ധാര്‍ഥ് കെ.ടി, എഡിറ്റിങ് ആനന്ദ് മാത്യൂസ് സംഗീതം ചാള്‍സ് നസ്റത്ത് നിര്‍വഹിച്ചിരിക്കുന്നത്.






