.jpeg)
യു.എസിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,07,011 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. യൂറോപ്യൻ രാജ്യങ്ങളിലും രോഗികളുടെ എണ്ണം വർധിക്കുകയാണ്.
യു.കെയിൽ ലക്ഷത്തിലേറെ രോഗികളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. സ്പെയിനിൽ 53,654, ഇറ്റലിയിൽ 30,810, ഫ്രാൻസിൽ 30,383 എന്നിങ്ങനെയും രോഗികൾ ഇന്നലെ സ്ഥിരീകരിച്ചു.
ഇതിനിടെ, കോവിഡ് വാക്സിൻ നാലാം ഡോസ് വിതരണം ഇസ്രായേൽ ആരംഭിച്ചു. നാലാം ഡോസ് നൽകുന്ന ആദ്യ രാജ്യമാണ് ഇസ്രായേൽ. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്.
വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്ക് പ്രകാരം ഇന്നലെ ലോകത്താകമാനം 6,58,128 പേർക്കാണ് പുതിയതായി വൈറസ് സ്ഥിരീകരിച്ചത്. 3656 പേർ മരിക്കുകയും ചെയ്തു.






