
നടി മഞ്ജുവാര്യർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറൽ. കൂടുതൽ ചെറുപ്പമായി സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന മഞ്ജുവിനൊപ്പം ഒരു ഒട്ടകപ്പക്ഷിയെയും കാണാം. ഈ ഫോട്ടോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൊവീനോ തോമസ്, സൗബിൻ ഷാഹിർ, കുഞ്ചാക്കോ ബോബൻ, അഹാന കൃഷ്ണ, രഞ്ജിനി ജോസ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിനു പ്രതികരണവുമായി എത്തിയിരുന്നു.
‘മഞ്ജു ചേച്ചിക്ക്, മിസ് യൂണിവേഴ്സ് പട്ടം കിട്ടേണ്ടതായിരുന്നു’ എന്നാണ് പ്രേക്ഷകന്റെ കമന്റ്. ‘മഞ്ജു ഒന്നുകൂടി ചെറുപ്പമായിരിക്കുന്നു’, ‘പെയ്ന്റിങ് പോലെ മനോഹരം’..എന്നിങ്ങനെ പോകുന്നു കമന്റുകൾ. മനോരമ കലണ്ടർ 2021 മൊബൈൽ ആപ്പിനു വേണ്ടി നടത്തിയ പ്രത്യേക ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നു ഈ ചിത്രം.






