
മെലഡിയും അടിച്ചുപൊളി പാട്ടുകളുമെല്ലാം വഴങ്ങുന്ന മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്സന. എനര്‍ജിയോടെ പാടുന്ന ഗായികമാരില്‍ എടുത്തു പറയേണ്ട പേരാണ് ഈ ഗായികയുടേത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ജ്യോത്സന. ഇന്‍സ്റ്റഗ്രാമിലൂടെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് ജ്യോത്സന. ഇപ്പോഴിതാ ഗായികയുടെ പുതിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. തന്റെ വിവാഹവാര്‍ഷിക ദിനത്തിലെ പോസ്റ്റാണ് സോഷ്യല്‍ മീഡിയ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്മാവന്റെ മകനായ ശ്രീകാന്താണ് ജ്യോത്സ്നയെ വിവാഹം ചെയ്തത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രത്തോടെപ്പമാണ് ജ്യോത്സ്ന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
‘‘ഞങ്ങൾ സ്നേഹിക്കുന്നു, ഞങ്ങൾ പോരാടുന്നു, ഞങ്ങൾ ചിരിക്കുന്നു, ഞങ്ങൾ കരയുന്നു, ഞങ്ങൾ അത് സംസാരിക്കുന്നു, ഞങ്ങൾ വീണ്ടും ശ്രമിക്കുന്നു.
പിന്നെയും നാടകം തുടരുന്നു. 11 വർഷവും പിന്നെ ഒരു കുഞ്ഞിന്റെ വരവും, ഇപ്പോള്‍ ഞങ്ങൾ ഇവിടെയെത്തി, ഇവിടെ ഞങ്ങള്‍ ഒരു ടീമായി മുന്നേറുകയാണ്, ഹാപ്പി വാർഷികം, പങ്കാളി! ഇനിയും ഒരപാട് ദൂരം പോകാനുണ്ട്’’ എന്നാണ് താരം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വിവാഹവാര്‍ഷികത്തില്‍ ‘‘പത്തുപത്തേയ്, അധികം പറഞ്ഞ് ഓവറാക്കുന്നത് ഇഷ്ടമല്ലെന്ന് അറിയാം, എന്നാലും ഐലവ് യൂ എന്ന് സ്വന്തം താടക’’ എന്നായിരുന്നു ഇതേ ദിവസം ജ്യോത്സന വാര്‍ഷിക പോസ്റ്റില്‍ കുറിച്ചത്. ആ പോസ്റ്റും വൈറലായി മാറിയിരുന്നു. ‘പ്രണയമണിത്തൂവല്‍’ എന്ന ചിത്രത്തിലൂടെ 2002 ലായിരുന്നു മലയാള സിനിമയിലേക്ക് ജ്യോത്സന എത്തുന്നത്. പിന്നീട് ‘നമ്മള്’ എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ്’ എന്ന പാട്ടിലൂടെ ജ്യോത്സന മലയാളികളുടെ പ്രിയങ്കരിയായി മാറി. ഇന്നും ആരാധകരുള്ള പാട്ടാണ് ‘സുഖമാണീ നിലാവ്’. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമാണ് ജ്യോത്സന. പാട്ടില്‍ മാത്രമല്ല, ടെലിവിഷന്‍ റിയാലിറ്റി ഷോ വിധികര്‍ത്താവായും കയ്യടി നേടുകയാണ് ഇന്ന് ജ്യോത്സ്ന. ആല്‍ബം ഗാനങ്ങളുമായും എത്താറുണ്ട് ഈ ഗായിക. മത്സരാര്‍ത്ഥികളോടുള്ള ഇവരുടെ പെരുമാറ്റവും പാട്ടിലെ വിശേഷങ്ങളുമെല്ലാം ആരാധകരുടെ ചര്‍ച്ചാ വിഷയമാണ്. പരിപാടിയില്‍ നിന്നുമുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. പാട്ടിന് പുറമെ സാമൂഹിക വിഷയങ്ങളിലുള്ള കുറിപ്പുകള്‍ പങ്കുവെച്ചും ജ്യോത്സന എത്താറുണ്ട്. താരത്തിന്റെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.






