
തിരുവനന്തപുരം: സംസ്ഥാനത്ത് ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരം അറിയിച്ചാല്‍ 2,500 രൂപ പാരിതോഷികം. ബാലവേല നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് വിവരം നല്കുന്ന വ്യക്തിക്ക് പാരിതോഷികം നല്കുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.
ബാലചൂഷണം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നേരിട്ടോ 0495 2378920 എന്ന ഫോണ്‍ മുഖേനയോ saranabalyamkkd@gmail.com എന്ന ഇ മെയില്‍ മുഖേനയോ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം.
ബാലവേല- ബാലഭിക്ഷാടനം- ബാലചൂഷണം- തെരുവ് ബാല്യ-വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കിയ ശരണബാല്യം പദ്ധതി പ്രകാരമാണ് പാരിതോഷികം നല്‍കുന്നത്.






