
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥ പറയുന്ന സിനിമയാണ് ‘83’. രണ്‍വീര്‍ സിംഗ് നായകനായെത്തിയ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു ‘83’. ഇപ്പോഴിതാ രണ്‍വീര്‍ സിംഗ് ചിത്രം കണ്ട് അഭിപ്രായം രേഖപ്പെടുത്തുകയാണ് രജനികാന്ത്.
‘‘വൗ, ഇത് എന്തൊരു സിനിമ.. ഗംഭീരം രണ്‍വീര്‍ സിംഗിന്റെ ‘83’ ചിത്രത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.’’ രജനികാന്തിന്റെ ട്വീറ്റ് ഇങ്ങനെയാണ്.
‘‘വൗ, ഇത് എന്തൊരു സിനിമ.. ഗംഭീരം രണ്‍വീര്‍ സിംഗിന്റെ ‘83’ ചിത്രത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.’’ രജനികാന്തിന്റെ ട്വീറ്റ് ഇങ്ങനെയാണ്.
കബീര്‍ ഖാന് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. രണ്‍വീര്‍ സിംഗ്- ദീപിക പദുകോണ്‍ ജോഡിയുടെ ഈ ചിത്രം കോടി ക്ലബിലേക്ക് എത്തുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. കബിര്‍ ഖാന്, വിഷ്ണുവര്ദ്ധന് ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്വാല എന്നിവരാണ് ‘83’ നിര്‍മിച്ചത്. റിലയന്‍സ് എന്റര്ടെയ്ന്മെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷന്‍സ്, നദിയാദ്വാല ഗ്രാന്ഡ്സണ് എന്റര്ടെയ്ന്മെന്റ്, കബിര്‍ ഖാന് ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. നിതിന്‍ ബെയ്ദ് ആണ് ‘83’ യുടെ ചിത്രസംയോജനം നിര്‍വഹിച്ചത്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ ഭാര്യാ കഥാപാത്രമായി ദീപികാ പദുക്കോണാണ് എത്തിയത്. കൃഷ്ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടന് ജീവയാണ് അഭിനയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിട്ടാണ് ‘83’ എത്തിയത്.







Comments