
വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയെടുത്ത അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. കരുത്തുറ്റ ഒരുപാട് കഥാപാത്രങ്ങള്‍ സുരാജ് മലയാള സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കൂടിയും വിശേഷങ്ങള്‍ പങ്കിടാറുണ്ട് താരം. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ റിലീസിംഗ് പോസ്റ്റര്‍ എത്താന്‍ പോകുന്നു എന്നത് വളരെ വ്യത്യസ്തമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവച്ചിരിക്കുകയാണ് സുരാജ്. ‘സേവ് ദ ഡേറ്റ്’ എന്ന രീതിയില്‍ ഇത് വളരെ രസകരമായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളായ ലെന, ഗായത്രി അരുണ്‍ എന്നിവരും ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം അലി ഗ്രാറ്റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നു. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഈ ചിത്രം പ്രവാസി മലയാളികളുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ കാലിക പ്രാധാന്യത്തോടെയും നര്‍മ്മത്തിലൂടെയും അവതരിപ്പിക്കുന്നു. സിദ്ദിഖ്, ലെന, ഗായത്രി അരുണ്‍, സാഗര്‍ സൂര്യ (കുരുതി ഫെയിം) സുധീര്‍ പറവൂര്‍ എന്നിവരും യു.എ.ഇയില്‍ നിന്നുള്ള നിരവധി കലാകാരന്മാരും കലാകാരികളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വ്യത്യസ്ഥമായ അവതരണ ശൈലിയിലൂടെ ശ്രദ്ധേയമായ ലുക്കാ ചുപ്പി ' എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.






