
കേന്ദ്രമന്ത്രി എന്ന നിലയില്‍ മാത്രമല്ല അഭിനേത്രി എന്ന നിലയിലും ജനങ്ങളുടെ ഹൃദയം കവര്‍ന്ന ഒരു വ്യക്തിയാണ് സ്മൃതി ഇറാനി. സോഷ്യല്‍ മീഡിയയിലും സജീവമായി സ്മൃതി പോസ്റ്റുകളിടാറുണ്ട്. ഇപ്പോഴിതാ മകള്‍ ഷാനലിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സ്മൃതി. അർജുൻ, ഷനലിനു മുന്നിൽ മുട്ടുകുത്തിയിരുന്ന് വിവാഹാഭര്ത്ഥ്യന നടത്തുന്ന ചിത്രവും, രണ്ടു പേരും ചിരിച്ചു കൊണ്ടു നില്ക്കുന്ന ചിത്രവും താരം പങ്കുവച്ചു. ഒപ്പം ഹുദയസ്പര്ശിയായ ഒരു കുറിപ്പും എഴുതി. ‘‘അർജുൻ ഭല്ല, ഇപ്പോൾ ഞങ്ങളുടെ ഹൃദയം കവർന്ന ആൺകുട്ടി’’.
മകളുടെ പ്രതിശ്രുത വരനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു ഹാസ്യരൂപേണ സ്മൃതി എഴുതിയ കുറിപ്പും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ‘‘ഞങ്ങളുടെ ഭ്രാന്തൻ കുടുംബത്തിലേക്ക് സ്വാഗതം.കുറച്ചു മാനസിക പ്രശ്നങ്ങളുള്ള അമ്മായിയച്ഛനും അതിലേറെ ഭ്രാന്തുള്ള ഒരു അമ്മായിയമ്മയുമായി ഇടപഴകുന്നതിനായി നിന്നെ അനുഗ്രഹിക്കുന്നു. നിനക്ക് ഔദ്യോഗികമായി ഒരു മുന്നറിയിപ്പു നൽകി എന്നു മാത്രം ദൈവം അനുഗ്രഹിക്കട്ടെ’– സ്മൃതി ഇറാനി കുറിച്ചു.
സ്മൃതിയുടെ ഭർത്താവ് സുബിൻ ഇറാനിയുടെ ആദ്യവിവാഹത്തിലുള്ള മകളാണ് ഷാനൽ. സുബിൻ ഇറാനിയുടെയും അദ്ദേഹത്തിന്റെ മുൻ ഭാര്യ മോന ഇറാനിയുടെയും മകള്‍. സ്മൃതിയുടെ പോസ്റ്റിനു പിന്നാലെ കുടുംബത്തിലേക്ക് മരുമകനെ സ്വാഗതം ചെയ്ത് സുബിന്റെ കുറിപ്പും എത്തി. ‘മരുമകനെ, ഞങ്ങളുടെ ഭ്രാന്തൻ കുടുബത്തിലേക്ക് സ്വാഗതം. ഊർജസ്വലതയുള്ള യുവാവ് എന്നതിനപ്പുറം ബുദ്ധിമാനും ശാന്തസ്വഭാവമുള്ളവനുമാണ് നീ. കുടുംബത്തിലേക്ക് അൽപം പ്രത്യേകതയുള്ള ഒരാള്‍ വരുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്.’– സുബിൻ ഇറാനി കുറിച്ചു.






