
ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാര്‍സനെഗറും പത്രപ്രവര്‍ത്തക മരിയ ഷിവറും വിവാഹമോചിതരായി. 2011 മുതല്‍ ഇരുവരും പിരിഞ്ഞു ജീവിക്കുകയായിരുന്നു.
1986ലായിരുന്നു അര്‍ണോള്‍ഡും മരിയയും വിവാഹിതരായത്. ഈ ബന്ധത്തില്‍ കാതറിന്, ക്രിസറ്റീന, പാട്രിക്, ക്രിസറ്റഫര് എന്നിങ്ങനെ നാല് മക്കളുണ്ട്. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടും സാമ്പത്തികവുമായ തര്‍ക്കങ്ങളെ തുടര്‍ന്നുമാണ് വിവാഹമോചനക്കേസ് പത്ത് വര്‍ഷത്തോളം നീണ്ടത്. നാല് മക്കള്‍ക്കും ഇപ്പോള്‍ പ്രായപൂര്‍ത്തിയായതിനാല്‍ ഇനി ഇതെക്കുറിച്ച് തര്‍ക്കമില്ല.
വിവാഹമോചനത്തിന് കോടതിയെ സമീപ്പിച്ച ശേഷം തനിക്ക് വീട്ടുജോലിക്കാരിയില്‍ ഒരു മകനുണ്ടെന്ന് അര്‍ണോള്‍ഡ് വെളിപ്പെടുത്തിയിരുന്നു.






