
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്’. വ്യത്യസ്തമായ മേക്കോവറിലൂടെ 60 വയസ്സുള്ള വ്യക്തിയായിട്ടാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ഈ സിനിമയിലെ ആദ്യ ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി നില്‍ക്കുന്നത് ഈ സിനിമയില്‍ യേശുദാസ് ആലപിച്ചിരിക്കുന്ന ‘പുന്നാര പൂങ്കാട്ടില്‍’ എന്ന് തുടങ്ങുന്ന ഗാനമാണ്. ഈ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. യേശുദാസ് പാടുന്നതിനൊപ്പം താളം പിടിക്കുന്ന ദിലീപിനെയും ഒപ്പം നാദിര്‍ഷയെയും ഈ വീഡിയോയില്‍ കാണാം.
സുജേഷ് ഹരി ഒരുക്കിയ വരികള്‍ക്ക് സംവിധായകന് തന്നെയാണ് സംഗീതം ഒരുക്കിയത്. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂര്‍ ആണ്. 60 വയസുള്ള ദിലീപിന്റെ ലുക്ക് പോസ്റ്ററുകളില്‍ കൂടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കേശു എന്നാണ് ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ പേര്. രത്നമ്മയായി ഉര്‍വശി എത്തുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നസ്ലിനും ജൂണ്‍ ഫെയിം വൈഷ്ണവിയും ഇരുവരുടെയും മക്കളായി അഭിനയിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരു ഫാമിലി എന്റര്ടൈയ്നര് ആയാണ് ചിത്രം ഒരുക്കുന്നത്.
സിദ്ദീഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, കോട്ടയം നസീര്‍, ഗണപതി, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ് തുടങ്ങിയ വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.






