.jpeg)
ഇന്ദോർ: നാല് ഡോസ് വാക്സിൻ
വിവിധ രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ദോർ വിമാനത്താവളത്തിൽ ദുബൈ യാത്രക്കെത്തിയ 30കാരിക്കാണ് രോഗബാധ.
സ്വകാര്യ ചടങ്ങിനായി 12 ദിവസം മുമ്പാണ് ഇവർ ഇന്ദോറിലെത്തിയത്. പിന്നീട് ദുബൈയിലേക്ക് മടങ്ങുന്നതിനിടെ കോവിഡ് പരിശോധന നടത്തുകയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിമാനത്തിൽ കയറാൻ അനുവദിക്കാതെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഫൈസറും സിനോഫോമും ഉൾപ്പടെ നാല് ഡോസ് കോവിഡ് വാക്സിൻ യുവതി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
നേരത്തെ ബൂസ്റ്റർ ഡോസ് ഉൾപ്പടെ മൂന്ന് ഡോസ് വാക്സിൻ സ്വീകരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.






