
ഒരു കപ്കേക്ക്. അതിനു മുകളില്‍ രണ്ട് ചെറിയ മെഴുകുതിരികള്‍. അത് മെല്ലെ ഊതിക്കെടുത്തി പിറന്നാള്‍ ആഘോഷിക്കുന്ന 84-കാരന്. ഇന്ത്യയും ലോകവുമറിയുന്ന രത്തന്‍ ടാറ്റയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഡിസംബര്‍ 28-നായിരുന്നു രത്തന്റെ 84-ാം പിറന്നാള്‍. വീഡിയോയില്‍ രത്തന്‍ ടാറ്റയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശന്തനു ഹാപ്പി ബെര്‍ത്ത്ഡേ പാടുന്നുണ്ട്. ശേഷം കപ്കേക്കില്‍ അല്പം പൊട്ടിച്ച് മെല്ലെ തട്ടുന്നതും വീഡിയോയില്‍ കാണാം.
നിരവധിയാളുകളാണ് രത്തന്‍ ടാറ്റയുടെ ലാളിത്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
A charming scene with the unassuming #RatanTata on his 84th birthday pic.twitter.com/wkmm7jhCyZ
— Harsh Goenka (@hvgoenka) December 29, 2021






