
ഇന്ത്യക്കാരായ യുവാക്കള്‍ സാങ്കേതിക വ്യവസായ മേഖലകളില്‍ സിഇഒമാര്‍ ആയി ലോക ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന പേരാണ് ട്വിറ്ററിന്റെ സിഇഒ പരാഗ് അഗര്‍വാളിന്റേത്. അദ്ദേഹത്തിനു ശേഷം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റൊരാളുണ്ട്. അമേരിക്കന്‍ ബാറ്ററി സറ്റാര്ട്ടപ്പായ ക്വാണ്ടംസ്കേപ്പിന്റെ സിഇഒെയാണ് ജഗ്ദീപ് സിംഗ്.
2001 മുതല്‍ 2009 വരെ ഇന്ഫിനെറ എന്ന കമ്പനിയുടെ സ്ഥാപകനും സിഇഒയും ആയിരുന്നു ജഗ്ദീപ്. ഇദ്ദേഹവും സറ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഫ്രിറ്റ്സ് പ്രിന്‍സും ചേര്‍ന്നാണ് 2010ല്‍ ക്വാണ്ടംസ്കേപ്പ് സ്ഥാപിച്ചത്. കൂടാതെ ക്വാണ്ടംസ്കേപ്പിലെ ഗവേഷകര്‍ ഇപ്പോള്‍ പുതിയതരം ബാറ്ററി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. നിലവിലുളള ലിഥിയം-അയണ്‍ ബാറ്ററികള്‍ അപേക്ഷിച്ച് ചിലവ് ചുരുങ്ങിയതും കൂടുതല്‍ കാലം നിലനില്ക്കുന്നതുമായ ബാറ്ററികളാണ് കമ്പനി വികസിപ്പിച്ചെടുത്തിട്ടുളളത്. അടുത്തിടെ ജഗദീപ് ശമ്പള പാക്കേജിന് ഷെയര്‍ഹോള്‍ഡര്‍മാരുടെ വാര്‍ഷിക യോഗത്തില്‍ അംഗീകാരം ലഭിച്ചിരുന്നു. ഇതനുസരിച്ച് ഇദ്ദേഹത്തിന് അനുവദിക്കാന്‍ പോകുന്ന ഓഹരികള്‍ ഏകദേശം 2.3ബില്യണ്‍ യുഎസ് ഡോളര്‍ (ഇന്ത്യന്‍ കറന്‍സിയില്‍ 17,486 കോടി രൂപ) വരും. ടെസ്ല കമ്പനിയുടെ സിഇഒയായ എലോണ്‍ മസ്കിന്റെ ശമ്പളത്തിന് തുല്ല്യമാണ് ഈ തുക.




