
സംഗീതസംവിധായകൻ ഡി. ഇമ്മനും ഭാര്യ മോണിക്ക റിച്ചാർഡും വിവാഹമോചിതരായി. പരസ്പര സമ്മതപ്രകാരമാണ് ഇരുവരുടെയും വേർപിരിയൽ. ഇമ്മൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കുറിപ്പ് ഇങ്ങനെ,
‘നിങ്ങള്‍ നല്കുന്ന പിന്തുണയ്ക്കു നന്ദി. ജീവിതം ഞങ്ങളെ വ്യത്യസ്ത വഴിയിലേക്കെത്തിച്ചിരിക്കുകയാണ്. ഞാനും മോണിക്ക റിച്ചാര്‍ഡും 2020 നവംബര്‍ മുതല്‍ നിയമപരമായി വിവാഹമോചിതരായവരാണ്. ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണം. മുന്നോട്ട് പോകാന്‍ നിങ്ങൾ ഞങ്ങളെ സഹായിക്കണം’.
2008ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ‘തമിഴൻ’ എന്ന ചിത്രത്തിലൂടെ സംഗീതരംഗത്തു ചുവടുറപ്പിച്ച ഡി.ഇമ്മൻ പിന്നീട് സംഗീതസംവിധായകനും ഗായകനുമായി തിളങ്ങി. അടുത്തിടെ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ‘അണ്ണാത്തേ’യ്ക്കു വേണ്ടി ഈണമൊരുക്കിയത് ഡി.ഇമ്മൻ ആണ്.






