ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി സ്ഥാപകനുമായ എൻ.ടി. ആറിന്റെ പ്രതിമ നശിപ്പിക്കാൻ ശ്രമം. ഗുണ്ടൂരിൽ നിന്നുള്ള സംഭവത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി നേതാവായ ഷെട്ടിപ്പള്ളി കോടേശ്വർ റാവുവാണ് പ്രതിമ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് തിരിച്ചറിഞിട്ടുണ്ട്. ഗുണ്ടൂരിലെ ദുർഗി ഗ്രാമത്തിലെ എൻ.ടി.ആർ പ്രതിമയാണ് ഇയാൾ ചുറ്റിക ഉപയോഗിച്ച് നശിപ്പിക്കാൻ തുനിഞ്ഞത്.

നന്ദമൂരി താരക രാമറാവുവെന്ന എൻ.ടി.ആർ 1983-95 കാലയളവിൽ ഏഴുവർഷം ഐക്യ ആന്ധ്രയുടെ മുഖ്യമന്ത്രി പദവിയിലിരുന്നിട്ടുണ്ട്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടിയായ ടി.ഡി.പി ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ നര ലോകേഷ് അതൃപ്തി പ്രകടിപ്പിച്ചു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Comments