
22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ചട്ടമ്പി' എന്ന സിനിമയില്‍ ഗുരു സോമസുന്ദരവും. ശ്രീ നാഥ് ഭാസി നായകനാകുന്ന ചട്ടമ്പിയുടെ ചിത്രീകരണം കഴിഞ്ഞ നവംബറില്‍ തേക്കടിയില്‍ പൂര്‍ത്തിയായിരുന്നു.
ചിത്രത്തില്‍ ശ്രീ നാഥ് ഭാസി അവതരിപ്പിക്കുന്ന കറിയാ എന്ന കഥാപാത്രത്തിന്റെ ആത്മ മിത്ര്യം മുനിയാണ്ടി എന്ന കഥാപാത്രത്തെ ഗുരു സോമസുന്ദരം അവതരിപ്പിക്കുന്നു. തൊണ്ണൂറുകളില്‍ ഇടുക്കിയില്‍ നടന്ന ഒരു സംഭവം കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചട്ടമ്പിയുടെ കഥ ഡോണ്‍ പാലത്തറയുടേതാണ്.
അലക്സ് ജോസഫ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ആസിഫ് യോഗി എന്നിവര്‍ കഥാപാത്രങ്ങളെ അതരിപ്പിക്കുന്നു.
ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍വഹിക്കുന്നത്. സിറാജ്, സന്ദീപ്, ഷാനില്‍, ജെസ്ന, എന്നിവര്‍ സഹ നിര്‍മാതാക്കളാണ്.






