
തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെയും നടി അമലയുടെയും പുത്രനും ടോളിവുഡിലെ പുത്തന്‍ താരോദയവുമായ അഖില്‍ അക്കിനേനി ഫിറ്റ്നസിന്റെ കാര്യത്തിലും പുപ്പുലിയാണ്. ഏറ്റവും ഒടുവില്‍ അഭിനയിച്ച ഏജന്റ് എന്ന ചിത്രത്തിനു വേണ്ടി അഖില്‍ അക്കിനേനി നടത്തിയ രൂപപരിണാമം ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഒരു വര്‍ഷത്തെ പ്രയത്നം കൊണ്ടാണ് ടോണ്‍ ചെയ്തെടുത്ത ആബ്സും കരുത്തുളള ബൈസെപ്സും സിക്സ് പായ്ക്കും ഒക്കെയായി അഖില്‍ ഫിറ്റ്നസിനെ വേറെ തലത്തലേക്ക് ഉയര്‍ത്തയത്.
ജിം സെഷനുകളും വര്‍ക്ക് ഔട്ടുകളും മുടക്കാത്ത ആളാണ് അഖില്‍. തന്റെ വര്‍ക്ക്ഔട്ടിന്റെ ചിത്രങ്ങള്‍ താരം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. വെയ്റ്റ് ട്രെയിനിങ് അഖിലിന്റെ വ്യായാമത്തിന്റെ മുഖ്യ ഇനമാണ്. പുള്‍ അപ്പുകളും പ്ലാങ്കുകള്‍ അടക്കമുളള ആബ്സ് വര്‍ക്ക്ഔട്ടുകളും അഖില്‍ നിരന്തരം പിന്തുടരുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ചിട്ട പുലര്‍ത്തുമെങ്കിലും ഇടയ്ക്കൊക്കെ പിസയും ബര്‍ഗറും അടക്കമുളള ഫാസ്റ്റ് ഫുഡ് വിഭവങ്ങളും താരം ഇഷ്ടപ്പെടുന്നു.






