
റീല്‍ ലൈഫിലൂടെ അറിഞ്ഞ് പ്രണയിച്ച് വിവാഹം ചെയ്ത് സന്തുഷ്ട ജീവിതം നയിക്കുന്ന ദമ്പതിമാരാണ് സൂര്യയും ജ്യോതികയും, സ്നേഹയും പ്രസന്നയും. രണ്ടാളും വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. മക്കള്‍ വലുതായി കുടുംബമൊന്ന് സെറ്റായ ശേഷം ഇവര്‍ വീണ്ടും സിനിമയിലേക്കുമെത്തി. ജ്യോതികയുടെയും സ്നേഹയുടേയും ഭര്ത്താക്കന്മാരായ സൂര്യയും പ്രസന്നയും ഒരിക്കലും ഇവരോട് വെള്ളിത്തിര ഉപേക്ഷിക്കമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാകാം മാതൃകാദമ്പതിമാര്‍ എന്ന ലിസ്റ്റില്‍ എന്നും ഇവരുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജ്യോതിക സ്നേഹയുടെയും പ്രസന്നയുടെയും ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രണയത്തിന്റെ ഇമോട്ടിക്കോണ്‍ നല്കി ക്യൂട്ട് കപ്പിള്‍ എന്ന ക്യാപ്ഷനും നല്‍കിയാണ് ഇവരുടെ കുടുംബചിത്രങ്ങള്‍ ജ്യോതിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതായാലും ചിത്രങ്ങള്‍ വന്നപാടെ തന്നെ ആരാധകരിത് ഏറ്റെടുത്തിരിക്കുകയാണ്.






