നടൻ വിജിലേഷിനും ഭാര്യ സ്വാതി ഹരിദാസിനും ആൺകുഞ്ഞ് പിറന്നു. അച്ഛനായ സന്തോഷം വിജിലേഷ് തന്നെയാണ് സമൂഹമാധ്യമങ്ങിലൂടെ പങ്കുവെച്ചത്. നിരവധി താരങ്ങളും ആരാധകരും അടക്കമുള്ളവർ വിജിലേഷിന് ആശംസകൾ നേർന്നിട്ടുണ്ട്.
‘പുതിയ ലോകം, പുതിയ പ്രതീക്ഷകൾ. ഇനി ഞങ്ങളോടൊപ്പം.’–മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിജിലേഷ് കുറിച്ചു. ഏദൻ എന്നാണ് മകനു പേരിട്ടിരിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയറ്ററിൽ കയ്യടി നേടിയ താരമാണ് വിജിലേഷ് കാരയാട്. ഈ സിനിമയ്ക്കു ശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ വിജിലേഷ് എത്തിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ‘വരത്തന്’ എന്ന ചിത്രത്തിലെ ജിതിന് എന്ന കഥാപാത്രമാണ് വിജിലേഷിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. ആന്റണി വർഗീസ് നായകനായി എത്തിയ ‘അജഗജാന്തര’മാണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസ്.

Comments