
കുറച്ചു സിനിമകളില്‍ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമല പോള്‍. അഭിനയിച്ച എല്ലാ സിനിമകളിലും അമല പോള്‍ തന്റേതായൊരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സിനിമകളില്‍ നിന്ന് അല്‍പ്പനാള്‍ ഇടവേളയെടുത്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ തന്റെ ആദ്യത്തെ ഹിന്ദി വെബ് സീരിസ് പുറത്തു വരുന്നതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ കൂടി അറിയിച്ചിരിക്കുകയാണ് താരം. ‘രഞ്ജിഷ് ഹി സഹി’ എന്ന വെബ് സീരിസിന്റെ ആദ്യ ട്രെയിലറും അമല പങ്കുവച്ചിട്ടുണ്ട്. മഹേഷ് ഭട്ടിന്റെ സൃഷ്ടിയില്‍ പിറന്നതാണ് ഈ വെബ് സീരീസ്. ‘‘എഴുപതുകളിലെ ബോംബെയുടെ പാതകളിൽ നിന്നും ബോളിവുഡിന്റെ ഗ്ലാമറിൽ നിന്നും, സമരം ചെയ്യുന്ന ഒരു സംവിധായകനെയും ഭാര്യയെയും അവന്റെ സൂപ്പർസ്റ്റാർ കാമുകനെയും കുറിച്ച് നാടകീയമായ ഒരു പ്രണയകഥ വരുന്നു.’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അമല പോള്‍ ട്രെയിലര്‍ പങ്കുവച്ചിരിക്കുന്നത്. ഹോട്ട് ലുക്കിലുള്ള അമല പോളിനെ ഈ ട്രെയിലറിന്റെ പല ഭാഗത്തും കാണാം.
സ്ത്രീ കേന്ദ്രീകൃത ത്രില്ലർ ആടൈ (2019) എന്ന ചിത്രത്തിലെ അഭിനയത്തിന് അടുത്തിടെ പ്രശംസ നേടിയ അമലയുടെ ഹിന്ദി, ഡിജിറ്റൽ അരങ്ങേറ്റം കൂടിയാണിത്. മഹേഷ് ഭട്ട് ഒരുക്കുന്ന വെബ് സീരീസിൽ അമല പോളിനൊപ്പം താഹിർ രാജ് ഭാസിൻ, അമൃത പുരി എന്നിവർ അഭിനയിക്കും. പുഷ്പ്ദീപ് ഭരദ്വാജാണ് വെബ് സീരീസിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ ഷോ മുകേഷ് ഭട്ടും വിശേഷ് ഫിലിംസും ജിയോ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്നു. എഴുപതുകളിലെ ബോളിവുഡിലെ ഒരു സൂപ്പർ താരവുമായി വിവാഹേതര ബന്ധത്തിലേർപ്പെടുന്ന ഒരു ചലച്ചിത്ര സംവിധായകനെക്കുറിച്ചും, നടനുമായി സമരം ചെയ്യുന്ന ഒരു ചലച്ചിത്ര നിർമ്മാതാവും തമ്മിലുള്ള ബന്ധവും ഇതില്‍ പറയുന്നു.






