
ദക്ഷിണേന്ത്യയില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമാണ് മീന. സ്റ്റാര്‍ നായിക എന്ന പദവിയില്‍ നിന്ന് മാറി ഇപ്പോള്‍ അമ്മവേഷത്തിലും സഹനടിയായുമൊക്കെ മീന തിളങ്ങുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ വീട്ടിലേക്ക് ക്ഷണിക്കാതെ എത്തിയ അതിഥിയെക്കുറിച്ച് സംസാരിക്കുകയാണ് മീന. ‘‘2022-ൽ എന്റെ വീട്ടിലെ ആദ്യത്തെ സന്ദർശകൻ, മിസ്റ്റർ കൊറോണ. അതിന് എന്റെ മുഴുവൻ കുടുംബത്തയും ഇഷ്ടപ്പെട്ടു. പക്ഷേ, ഞാൻ എന്റെ വീട്ടില്‍ അതിന് ഇടം കൊടുക്കില്ല . ജനങ്ങൾ സൂക്ഷിക്കുക. ദയവായി സുരക്ഷിതമായിരിക്കുക. ആരോഗ്യത്തോടെയിരിക്കുക. ഉത്തരവാദിത്തമുള്ളവരായിരിക്കുക, അത് പടരാന്‍ അനുവദിക്കരുത്. നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളും ഉൾപ്പെടട്ടെ ’ എന്നാണ് മീന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
മീനയുടെ പോസ്റ്റ് വന്നതോടെ താരം പെട്ടെന്ന് സുഖപ്പെടാന്‍ പ്രാര്‍ത്ഥിക്കും എന്ന രീതിയിലുള്ള കമന്റുകളാണ് ആരാധകരിടുന്നത്.







Comments