
‘സ്വപ്നസഞ്ചാരി’ എന്ന സിനിമയിലൂടെ ബാലതാരമായെത്തി പിന്നീട് നിവിന്‍ പോളി ചിത്രമായ ‘ആക്ഷന്‍ ഹീറോ ബിജു’വിലൂടെ നായിക പരിവേഷം ഏറ്റെടുത്ത നടിയാണ് അനു ഇമ്മാനുവേല്‍. മലയാളത്തില്‍ മാത്രമല്ല പിന്നീട് തെലുങ്ക് തമിഴ് ചിത്രങ്ങളിലും ഈ താരം തിളങ്ങി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഗ്ലാമറസ് മേക് ഓവറുകൾ നടത്തി വലിയ രീതിയിലാണ് യുവാക്കളുടെ ഇടയിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട് അനു. സോഷ്യൽ മീഡിയയിൽ അനു പങ്കു വെക്കുന്ന പുത്തൻ മേക് ഓവർ ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അതീവ ഗ്ലാമറസായി താൻ പ്രത്യക്ഷപ്പെട്ട പുതിയ ചിത്രം പങ്കു വെച്ചിരിക്കുകയാണ് അനു. അതിനും വലിയ വരവേൽപ്പാണ് ആരാധകർ നൽകിയിരിക്കുന്നത്. തെലുങ്കിലും തമിഴിലും ചിത്രങ്ങൾ ചെയ്യുന്ന അനുവിന്റെ ഏറ്റവും അവസാനമായി റിലീസ് ചെയ്ത ചിത്രം ഈ രണ്ടു ഭാഷകളിലുമായി ഒരുക്കിയ മഹാസമുദ്രമാണ്.
‘മജ്നു’ എന്ന റൊമാന്റിക് ചിത്രത്തിലൂടെയാണ് തെലുങ്കില്‍ അനു ആദ്യമായി അഭിനയിച്ചത്. നാനി ആയിരുന്നു അതില്‍ നായകന്. പിന്നീട് ഓക്സിജന്‍, കിട്ടു ഉന്നാടു ജാഗ്രത തുടങ്ങിയ തുടങ്ങിയ തെലുങ്കു ചിത്രങ്ങളിലൂടെ അനു പോപ്പുലറായി. പവന് കല്യാണ്‍ നായകനായി എത്തിയ തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. വിശാൽ നായകനായ തുപ്പരിവാലൻ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. തെലുങ്കിൽ അല്ലു അർജുൻ, വിജയ് ദേവര്കൊണ്ട, തമിഴിൽ ശിവകാർത്തികേയൻ എന്നിവരുടെ ഒപ്പവും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. പ്രേമ കഥാന്ത എന്ന തെലുങ്കു ചിത്രമാണ് ഇപ്പോൾ അനു ചെയ്തു കൊണ്ടിരിക്കുന്നത്. മലയാളി ആണെങ്കിലും മലയാളത്തിൽ രണ്ടു ചിത്രങ്ങളിൽ മാത്രമാണ് അനു അഭിനയിച്ചിട്ടുള്ളത്.






