
അടുത്തകാലത്തിറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ടൊവിനോ തോമസ് നായകനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’. സിനിമയിറങ്ങിയതിനു പിന്നാലെ അതിന്റെ ഷൂട്ടിംഗ് സമയത്തെ വിശേഷങ്ങളും തമാശകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നുണ്ട്. ഇപ്പോഴിതാ ടൊവിനോയും അജു വര്‍ഗീസും ഒരുമിച്ചെത്തുന്ന ഒരു സീനിന്റെ മേക്കിംഗ് വീഡിയോ അജു പോസ്റ്റ് ചെയ്തിരിക്കുകയാണ്. ‘ജെയ്സണായി’ അഭിനയിക്കുന്ന ടൊവിനോയും അളിയന് സിബിയായി എത്തുന്ന അജുവും തമ്മിലുള്ള ഒരു രസകരമായ രംഗമാണത്. ‘മാറളിയാ’ എന്ന് അജുവിനോട് പറയുന്ന ടൊവിനോയെ അതില്‍ കാണാം. ‘മിന്നല്‍ മുരളി’ ജെയ്സണാണെന്ന് സംശയിക്കുന്ന സിബി അത് ഉറപ്പുവരുത്തുന്ന ഒരു രംഗം ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചതിന്റെ മെയ്ക്കിംഗ് വീഡിയോ ആണ് അജു വര്‍ഗീസ് പുറത്തുവിട്ടിരിക്കുന്നത്. ‘‘അപ്പോൾ അവൻ ആണ് ഇവൻ. അപ്പനെ എടുത്തു എറിഞ്ഞിട്ടു ഒന്ന് നോക്കാതെ പോകുന്ന ജോസ്മോനെ.... എടാ....’’ എന്ന രസകരമായ ക്യാപ്ഷനും നല്‍കിയാണ് അജുവിന്റെ വീഡിയോ.
ക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ‘മിന്നല്‍ മുരളി’യുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്. നെറ്റ്ഫ്ളിക്സിന്റെ ക്രിസ്മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ക്രിസ്മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ് മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന് ശ്യാം. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ് മാത്യു, പശ്ചാത്തല സംഗീതം സുഷിന് ശ്യാം, കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവരാണ്. നെറ്റ്ഫ്ളിക്സില്‍ ഒരുപാട് കാഴ്ചക്കാരുമായി മുന്നേറുകയാണ് ‘മിന്നല്‍ മുരളി’.






