ന്യൂഡല്‍ഹി : വ്യാപാരികള്‍ക്ക് പണം പിന്‍വലിക്കുന്നതില്‍ ഇളവു നല്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വാണിജ്യ അക്കൗണ്ടുകളില്‍ നിന്നും ഒരാഴ്ച 50,000 രൂപ വരെ പിന്‍വലിയ്ക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
കറന്റ് അക്കൗണ്ട്, ഓവര്‍ ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ടുള്ളവര്‍ക്കാണ് ഇളവ്. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇടപാട് നടക്കാത്ത അക്കൗണ്ടുകള്‍ക്ക് ഇത് ബാധകമല്ലെന്നും 2000 രൂപ നോട്ടുകളായി പണം പിന്‍വലിയ്ക്കണമെന്നും ആര്.ബി.ഐ നിര്‍ദേശത്തില്‍ പറയുന്നു.
അസാധുവായ നോട്ടകള്‍ മാറ്റിയെടുക്കുന്നതിനും കേന്ദ്ര ധനമന്ത്രാലയം കര്‍ഷകര്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസാധുവായ 500 നോട്ടുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് കേന്ദ്ര സംസ്ഥാന വിത്ത് വിതരണ കേന്ദ്രങ്ങളില്‍ നിന്നും വിത്ത് വാങ്ങാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Comments