
കാന്‍ബെറ: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക്ക് ജോക്കോവിച്ച് വിസ നിഷേധിച്ച് ആസ്ട്രേലിയ. ജോക്കോവിച്ചിനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞു. കൊവിഡ് വാക്സിന് എടുക്കാതെ എത്തിയതിനാണ് നടപടി. ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
മെല്‍ബണ്‍ സ്ഥിതി ചെയ്യുന്ന ആസ്ട്രേലിയയിലെ വിക്ടോറിയ സേറ്ററ്റില് കായിക താരങ്ങള്‍ക്ക് വാക്സിന് നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. നിയമം എല്ലാവര്ക്കും ബാധകമാണെന്ന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു. ജോക്കോവിച്ചിനെ ഇന്ന് സെര്‍ബിയയിലേക്ക് മടക്കി അയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.






