2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന ‘മേജറിലെ’ ആദ്യ ഗാനം റിലീസായി. സന്ദീപിന്റെ ജീവിതത്തിലെ പ്രണയകാലം ആവിഷ്കരിച്ചിരിക്കുന്ന മനോഹരമായ ഒരു മെലഡിയാണിത്. അഭിനേതാക്കളായ അദിവിയും സായി മഞ്ജരേക്കറും ദമ്പതികളെ അവതരിപ്പിക്കുന്ന ഒരു റൊമാന്റിക് ഗാനമാണിത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ‘പൊന്മലരേ’ എന്ന ആദ്യ സിംഗിളാണ് ഇന്ന് റിലീസ് ചെയ്തത്.
മലയാളത്തിൽ ദുൽഖർ സൽമാന് ‘പൊന്മലരേ’ റിലീസ് ചെയ്തപ്പോള്‍ ‘ഹൃദയമാ’ എന്ന ഗാനം തെലുങ്കില്‍ റിലീസ് ചെയ്തത് മഹേഷ് ബാബുവാണ്. ‘പൊന്മലരേ’ എന്ന പാട്ട് പാടിയിരിക്കുന്നത് യുവഗായകനായ അയ്റാനാണ്. സാം മാത്യു എ.ഡി.യാണ് ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഒരു റൊമാന്റിക് നമ്പറായി ബിൽ ചെയ്യപ്പെടുന്ന, ഗാനത്തിലെ പോസ്റ്ററുകൾ ‘മേജർ’ എന്ന ചിത്രത്തിലെ പ്രണയ ജോഡി തമ്മിലുള്ള രസതന്ത്രത്തെ സൂചിപ്പിക്കുന്നു. ‘ഹൃദയമാ’ എന്ന പാട്ട് പാടിയിരിക്കുന്നത് സെൻസേഷണൽ ഗായകൻ സിദ് ശ്രീറാമാണ്. ശ്രീചരണ്‍ പക്കാലയാണ് രണ്ടിന്റേയും സംഗീത സംവിധാനം.

സിനിമയുടെ സംവിധാനം ശശി കിരണ്‍ ടിക്കയാണ്. സിനിമ നിര്‍മ്മിക്കുന്നത് നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഹിന്ദിയിക്കും തെലുങ്കിനും പുറമെ മലയാളത്തിലും 'മേജര്‍' റിലീസ് ചെയ്യുന്നുണ്ട്. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നേരത്തെ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഹൈസ്കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജീ മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. 2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന് വെടിയേറ്റു മരിച്ചത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന് ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്.

Comments