
ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണ് ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 3.30നാണ് കമ്മീഷന് മാധ്യമങ്ങളെ കാണുന്നത്.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഇതില്‍ പഞ്ചാബ് ഒഴികെ നാല് സംസ്ഥാനങ്ങളിലും ബി.ജെ.പിയാണ് ഭരണം. പഞ്ചാബ് പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ മറ്റ് നാല് സംസ്ഥാനങ്ങളില്‍ അധികാരം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം കോണ്‍ഗ്രസിനും ബി.ജെ.പിക്കും ുരുപോലെ തലവേദനയാകുന്നുണ്ട്.
കോവിഡ് മൂന്നാം തരംഗം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. പല ഘട്ടങ്ങളായി ആയിരിക്കും വോട്ടെടുപ്പ്.






