മലയാളത്തിന്റെ പ്രിയ നടന് ജോജു ജോര്‍ജിന്റെ ഗാരേജിനെ അലങ്കരിയ്ക്കാന്‍ ഇനി സെസ്റ്റി യെല്ലോ മിനി കൂപ്പറും. കേരളത്തിലെ ആദ്യത്തെ സെസ്റ്റി യെല്ലോ മിനി കൂപ്പറാണ് ഇത്. ഈ നിറത്തിലുള്ള കേരളത്തിലെ ആദ്യ കാറാണിത്. ഭാര്യ ആബയുടെ പേരിലാണ് ജോജു തന്റെ പുതിയ വാഹനം സ്വന്തമാക്കിയത്. ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. നേരത്തെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും ജോജു വാങ്ങിയിരുന്നു.
1998 സിസി എന്ജിന് കരുത്തേകുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 7.1 സെക്കന്റ് മാത്രമാണ് വേണ്ടത്. മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍.






