മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് നാരദന്. മാധ്യമലോകത്തെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇതിനോടകം തന്നെ പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്ലര് വളരെയധികം ശ്രദ്ധേയമായിരുന്നു.
ടൊവിനോയുടെ ഗെറ്റപ്പ് വളരെയധികം ശ്രദ്ധേയമായിരുന്നു. നായികയായി എത്തുന്ന അന്ന ബെന്നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഷാക്കിറ മുഹമ്മദ് എന്ന കഥാപാത്രമായാണ് അന്ന ചിത്രത്തില്‍ എത്തുന്നത്. ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററുകള്‍ ചിത്രത്തിന്റെ ദുരൂഹ സ്വഭാവം വര്‍ധിപ്പിക്കുന്നതാണ്.
ഉണ്ണി ആര് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്, രാജേഷ് മാധവന്, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ജാഫര്‍ സാദ്ദിഖ് ആണ് ഛായാഗ്രഹണം. സംഗീതം ഡിജെ ശേഖര്‍, പശ്ചാത്തലസംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍, എഡിറ്റിംഗ് സൈജു ശ്രീധരന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസ്, സൈജു ശ്രീധരന്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിബിന്‍ രവീന്ദര്‍, സ്റ്റില്‍സ് ഷാലു പേയാട്, സന്തോഷ് ടി കുരുവിള, റിമ കല്ലിങ്കല്‍, ആഷിക് അബു എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജനുവരി 27ന് ചിത്രം തിയറ്ററുകളിലെത്തും.






