
ഏറ്റവും വില കുറഞ്ഞ സ്മാര്‍ട് വാച്ചുമായി ഇന്ത്യന്‍ ബ്രാന്‍ഡായ ഫയര്‍ ബോള്‍ട്ട്. ഫയര്‍ ബോള്‍ട്ടിന്റെ നിന്‍ജ 2 സ്മാര്‍ട് വാച്ചിന് 1899 രൂപയാണ് വില. ഇന്ത്യന്‍ വിപണിയില്‍ നോയ്സ് കാലിബറിന് എതിരാളിയാവും ഫയര്‍ ബോള്‍ഡ് നിന്‍ജ 2. ഹെല്‍ത്ത്, സ്പോര്‍ട്സ് മോഡുകളുമായാണ് ഫയര്‍ ബോള്‍ഡ് നിന്‍ജ 2 എത്തിയിരിയ്ക്കുന്നത്.
ഫയര്‍ ബോള്‍ട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ആമസോണില്‍ നിന്നും വാച്ച് വാങ്ങാം. നീല, പിങ്ക്, ബ്ലാക്ക് നിറങ്ങളിലാണ് നിന്‍ജ 2 ലഭ്യമാകുന്നത്. 1.3 ഇഞ്ച് ടച്ച് ഡിസ്പ്ലേയാണ് നിന്‍ജ 2 ന്. 240x240 പിക്സല്‍ റസലൂഷനുണ്ട്. 30 വ്യത്യസ്ത സ്പോര്‍ട്സ് മോഡുകള്‍ ഇതില്‍ ലഭ്യമാണ്. ഒന്നിലധികം വാച്ച് ഫേസുകളും ഇതില്‍ ലഭ്യമാണ്. ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനും സാധിക്കും. ഐപി68 റേറ്റുള്ള വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്റ് ആണിത്.
അലാറം, സ്റ്റോപ്പ് വാച്ച് വിവിധ വാച്ച് ഫേസുകള്‍, സ്മാര്‍ട് നോട്ടിഫിക്കേഷനുകള്‍, കാലാവസ്ഥ വിവരങ്ങള്‍ എന്നിവയും വാച്ചില്‍ അറിയാം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ നിന്‍ജ 2 ഒരാഴ്ച പ്രവര്‍ത്തിപ്പിക്കാം. സ്റ്റാന്റ് ബൈ മോഡില്‍ 25 ദിവസം വരെ ചാര്‍ജ് കിട്ടും. ആഴ്ചകള്‍ക്ക് മുമ്പ് കമ്പനി പുറത്തിറക്കിയ നിന്‍ജ സ്മാര്‍ട് വാച്ചിന്റെ പിന്‍ഗാമിയാണ് നിന്‍ജ 2.






