
വിവാഹദിനം എന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ്. അത് പ്രൗഡിഡിയോടുകൂടി ആഘോഷിക്കാന്‍
ആഗ്രഹിയ്ക്കുന്നവരാണ് വധൂ-വരന്മാര്. വിവാഹവേദിയില്‍ പാട്ടും നൃത്തവുമൊക്കെ സര്‍വ്വസാധാരണമായി മാറിയിരിയ്ക്കുകയാണ്. വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ വധു നൃത്തം ചെയ്യുന്നതും ഇപ്പോള്‍ ട്രെന്റിങ്ങാണ്. എന്നാല്‍ വധു നൃത്തം ചെയ്യാന്‍ തിരഞ്ഞെടുത്ത പാട്ടിന്റെ പേരില്‍ വധുവിനെ വിവാഹമോചനം ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ബാഗ്ദാദില്‍ ഒരു ഇറാഖി വിവാഹത്തിനിടെയായിരുന്നു സംഭവം. വിവാഹച്ചടങ്ങില്‍ പ്രകോപനപരമായ ഒരു സിറിയന്‍ ഗാനം കേള്പ്പിച്ചതിനെത്തുടര്ന്ന് വരന് വധുവിനെ വിവാഹമോചനം ചെയ്യുകയായിരുന്നു. പാട്ടുകാരന് ലാമിസ് കാന്റെ 'എനിക്കാണ് ആധിപത്യം', 'ഞാന്‍ നിങ്ങളെ നിയന്ത്രിക്കും' എന്ന സിറിയന്‍ ഗാനമാണ് വരനെയും വീട്ടുകാരെയും പ്രകോപിപ്പിച്ചത്. വിവാഹത്തിന് വധു ഗാനം പ്ലേ ചെയ്യുകയും പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതോടെ വരനും വരന്റെ വീട്ടുകാരും കോപാകുലരാകുകയായിരുന്നു.
പാട്ടിന്റെ ആദ്യഭാഗം വിവര്‍ത്തനം ചെയ്യുമ്പോള്‍, ''എനിക്കാണ് ആധിപത്യം, എന്റെ കര്‍ശനമായ നിയമങ്ങളാല്‍ നിങ്ങളെ ഞാന്‍ ഭരിക്കും' എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണ് വരുന്നത്. ''നീ എന്റെ പഞ്ചാര തുണ്ടാണ്. നീ എന്നോടുകൂടെയുള്ളിടത്തോളം നീ എന്റെ കല്പ്പനയില് നടക്കും; ഞാന്‍ അഹങ്കാരിയാണ്, ഞാന്‍ അഹങ്കാരിയാണ്' ഇങ്ങനെയാണ് ഗാനത്തിന്റെ വരികള്‍ പോകുന്നത്. ഈ വരികള്‍ക്ക് വധു ചുവട് വച്ചതോടെ വരനും വീട്ടുകാരും ദേഷ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ചു. ഇത്തരത്തിലുള്ള ഒരു ഗാനം കേള്‍പ്പിക്കാനും, അതിനനുസരിച്ച് നൃത്തം വയ്ക്കാനും ശ്രമിച്ച വധു ഒരു അഹങ്കാരിയാണെന്ന് വരന് അഭിപ്രായപ്പെട്ടു. ഈ മനോഭാവമുള്ള വധുവിനെ തനിക്ക് വേണ്ടെന്നും വരന് വേദിയില്‍ പറഞ്ഞു. തുടര്‍ന്ന് വരന് വധുവിനെ ഉപേക്ഷിക്കുകയായിരുന്നു.






